മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ചാ കേസ്: ആറ് പേര് അറസ്റ്റില്‍

ഹൈദരാബാദ്: മുത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ചാ കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍ നിന്ന്ും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണവും കണ്ടെടുത്തു.
കൃഷ്ണഗിരി ജില്ലയിലെ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണ് കൊള്ള നടന്നത്. ഭഗല്‍പ്പൂര്‍ റോഡിലെ ബ്രാഞ്ചില്‍ ഒമ്പതരയോടെ മുഖംമൂടി സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചു താഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന് മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജരില്‍ നിന്ന് താക്കോലുകള്‍ കൈക്കലാക്കി.
കൊല്ലാമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ച് തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയും ചെയ്തു. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം കടന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍