തിരുത്തല്‍വാദികള്‍ക്കെതിരെ വിമര്‍ശനം; ''എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തും''

ന്യൂഡല്‍ഹി: തിരുത്തല്‍ വാദമുയര്‍ത്തിയ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വിമര്‍ശനം. എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം ശൈലി മാറണമെന്ന് തിരുത്തല്‍വാദികളായ നേതാക്കള്‍ നിലപാടെടുത്തു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകില്ല. എഐസിസി പ്ലീനറി സമ്മേളനം മേയില്‍ നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ധാരണയായി. സമ്മേളനത്തിന് മുമ്പ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടപടികളുമായി മുമ്പോട്ട് പോകാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റിയ്ക്ക് പ്രവര്‍ത്തക സമിതി അനുമതി നല്കി. അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തന്നെ തിരികെ വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വികാരം. കര്‍ഷക പ്രക്ഷോഭം, മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റ് വിവാദം തുടങ്ങിയ വിഷയങ്ങളും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍