കര്‍ഷക സമരം ഇന്ന് തീരുമോ? ഡല്‍ഹിയില്‍ നിര്‍ണായക യോഗങ്ങള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷകസമരം തുടങ്ങിയിട്ട് രണ്ട് മാസത്തോളമാകുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇരുകൂട്ടരും തയ്യാറായിരുന്നില്ല. ഇപ്പോള്‍ ചെറിയൊരു പ്രതീക്ഷ കൈവന്നിരിക്കുകയാണ്. ഒന്നര വര്‍ഷം വരെ നിയമങ്ങള്‍ മരവിപ്പിക്കാമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുകയാണ്. ആര്‍എസ്എസും വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷകരുടെ നിര്‍ണായക യോഗവും ഇന്ന് നടക്കുന്നുണ്ട്.
പത്ത് തവണ കര്‍ഷകരും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. എന്നാല്‍ ഇന്നലെത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പകുതി കണ്ണടയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത് നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നായിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകളും ഉറച്ച നിലപാട് സ്വീകരിച്ചു. അതോടെ ആര് ആദ്യം കണ്ണടയ്ക്കും എന്നതായിരുന്നു ഇതുവരെയുള്ള ചോദ്യം. അതിനുള്ള ഉത്തരം ഇന്നലെ ലഭിച്ചിരിക്കുന്നു.
കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത് പോലെ ഒന്നര വര്‍ഷത്തേയ്ക്ക് ഈ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. ഇക്കാര്യം സത്യവാങ്മൂലമായി സുപ്രീംകോടതിയില്‍ നല്കി രേഖാമൂലമുള്ള ഉറപ്പാക്കി മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത് വലിയൊരു വിജയമായി ചില കര്‍ഷക സംഘടനകളെങ്കിലും കാണുന്നുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ഒരു സമവായം ഉണ്ടായില്ല. അതുകൊണ്ട് ഇന്ന് യോഗം ചേര്‍ന്ന് എന്താണ് നിലപാടെന്ന് വ്യക്തമാക്കാമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം