''ഒരു തെറ്റും ചെയ്തിട്ടില്ല; ആരോപണങ്ങള്‍ ഭാവന മാത്രം''; സ്പീക്കര്‍

തിരുവനന്തപുരം: ആരോപണങ്ങളെക്കുറിച്ച് തന്നോട് സഭാംഗങ്ങളാരും വിശദീകരണം ചോദിച്ചില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. തനിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിന് മുമ്പ് അത് ചെയ്യാമായിരുന്നു. ആരോപണങ്ങള്‍ ഭാവനമാത്രമാണെന്നും ഒരു തരിപോലും തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ പ്രമേയം യുക്തിയ്ക്ക് നിരക്കാത്തതാണ്. വിയോജിപ്പുകള്‍ക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയമെന്നും ഇനി മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
സ്പീക്കര്‍ക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാല്‍ തന്നെ സ്വപ്നയെ കുറിച്ച് അറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പ് തന്നോട് ചോദിക്കാമായിരുന്നു. ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നല്‍കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. താന്‍ വീണ്ടും മത്സരിക്കുമോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍കടത്ത് കേസിലും ആരോപണവിധേയനായ പി.ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം എം ഉമ്മറാണ് അവതരിപ്പിക്കുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം