മധ്യപ്രദേശില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി; കുട്ടിയുടെ നില ഗുരുതരം

ഭോപ്പാല്‍: മധ്യപ്രദേശിലെ ബൈതുലില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചുമൂടി. മുപ്പത്തിയാറുകാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. അതിന് ശേഷം കൃഷിയിടത്തില്‍ കല്ല് സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതി സുശീല്‍ വര്‍മ്മയെ അറസ്റ്റ് ചെയ്തു. സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിള്‍ എന്നാണ് അവള് അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ കൃഷിയിടത്തിലേക്കുള്ള മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായിട്ടാണ് പെണ്‍കുട്ടി പോയിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന സുശീല്‍ അവളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കല്ലു സ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തു.- പൊലീസ് പറയുന്നു.
പെണ്‍കുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിന് സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടത്. അത് പിന്തുടര്ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം