യഥാര്‍ത്ഥത്തില്‍ മധ്യസ്ഥ ശ്രമമോ അതോ സര്‍ക്കാരിനുള്ള താക്കീതോ? ആര്‍എസ്എസ് നിലപാടില്‍ ഉരുത്തിരിയുന്നത്

ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പത്താം വട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ മധ്യസ്ഥ ശ്രമവുമായി ആര്‍എസ്എസ് രംഗത്തെത്തുന്നു. യഥാര്‍ത്ഥത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ഒരു മധ്യസ്ഥ ശ്രമമാണോ അതോ സര്‍ക്കാരിനുള്ള സ്നേഹപൂര്‍വ്വകമായ താക്കീതാണോ ഈ തീരുമാനം എന്ന് അറിയേണ്ടിയിരിക്കുന്നു. പരിഹാര ഫോര്‍മുലകള്‍ ഒന്നുമില്ലാതെയാണ് പത്താം വട്ട ചര്‍ച്ച നടക്കാന്‍ പോകുന്നത്. നിയമങ്ങള്‍ പിന്‍വലിക്കലല്ലാതെ മറ്റ് മാര്ഗങ്ങളില്ലായെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പറയുന്നുണ്ട്. കര്‍ഷക സംഘടനകള്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
അതിനിടയിലാണ് പരസ്യമായി നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും നാള് ഒരു സമരം ഒരു രാജ്യത്ത് തുടരുന്നത് ശരിയായ രീതിയല്ല എന്നാണ് ആര്‍എസ്എസ് തുറന്നടിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ സമരം എങ്ങിനെയും അവസാനിപ്പിക്കണം. അതിനായി ഇരുപക്ഷവും ഒരു ഒത്തുതീര്പ്പിലേക്കെത്തണം എന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എന്ത് ഒത്തുതീര്‍പ്പ് വേണമെന്ന് ആര്‍എസ്എസ് പറയുന്നില്ല.
എന്തായാലും ഇത് സര്‍ക്കാരിനും കൂടിയുള്ള ഉപദേശമായി കണക്കാക്കാം. സര്‍ക്കാരിന്റെ നയങ്ങളെ ഒരുവിധം പിന്തുണയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി സംസാരിച്ചിരിക്കുന്നത്. പക്ഷേ, സുരേഷ് ജോഷി അത് പറയുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്ന സൂചനയും നല്‍കുന്നുണ്ട്.
എന്താണ് കൂടുതല്‍ ചെയ്യാന്‍ കഴിയുക എന്ന കാര്യം സര്‍ക്കാരും ആലോചിക്കണം എന്നാണ് ആര്‍എസ്എസ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന പിടിവാശി കര്‍ഷക സംഘടനകള്‍ കാണിക്കരുതെന്നും ആര്‍എസ്എസ് പറയുന്നുണ്ട്.
രാജ്യത്ത് ഈ കര്‍ഷക നിയമങ്ങളെ സംബന്ധിച്ച് പൊതുവായി ഒരു സമവായം ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട് സംസ്ഥാനങ്ങളിലൊക്കെ ഇതിനെ അനുകൂലിക്കുന്ന ഒരു നിലപാടാണ് കൂടുതലായി കാണുന്നത്. അതുകൊണ്ട ഇരുപക്ഷവും ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലേക്കെത്തണം. ഒരു രാജ്യത്തും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിലേക്ക് പോകാറില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം