എട്ട് വയസ്സുകാരനോട് ക്രൂരത: സഹോദരി ഭര്‍ത്താവ് കാലില്‍ തേയ്പ്പ് പെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ചു

കൊച്ചി: തൈക്കൂടത്ത് എട്ട് വയസ്സുകാരനോട് ക്രൂരത. കുട്ടിയുടെ സഹോദരി ഭര്‍ത്താവ് കാലില്‍ തേയ്പ്പ് പെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ചു. കടയില്‍ പോയിട്ട് വരാന്‍ വൈകിയതിനാണ് പീഡനം. പ്രതി പ്രിന്‍സിനെ മരട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കമാലി സ്വദേശിയായ പ്രിന്‍സിന് 21 വയസ്സാണ്.
കുട്ടിയുടെ അച്ഛന് ഒരു വര്‍ഷത്തോളമായി തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്നു. പിന്നെയുള്ളത് അമ്മയും സഹോദരിയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതി പ്രിന്‍സ് ഈ വീട്ടില്‍ കയറിപ്പറ്റുകയായിരുന്നു. കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് ഇയാള്‍ ഇവിടെ താമസിച്ച് വന്നിരുന്നത്. നിയമപരമായി ഇയാള്‍ കുട്ടിയുടെ സഹോദരിയെ വിവാഹം കഴിച്ചിരുന്നില്ല. അയാള്‍ വീട്ടില്‍ താമസം തുടങ്ങിയതോടെ പല തവണ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.
എന്നാല്‍ കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ അമ്മയ്ക്കോ സഹോദരിയ്ക്കോ കഴിഞ്ഞിരുന്നില്ല. വലിയ അധികാര സ്വഭാവത്തോടെ കൂടിയാണ് പ്രിന്‍സ് ഈ വീട്ടില്‍ പെരുമാറിയിരുന്നത്. അയാളെ അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്ക് വലിയ ഭയമായിരുന്നു.
അതേസമയം തന്നെ കുട്ടിയുടെ സഹോദരിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. ആ കാര്യത്തില്‍ കൂടി അന്വേഷണം നടത്തി പ്രതിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം