കോണ്‍ഗ്രസ് പാളയത്തില്‍ തെരഞ്ഞെടുപ്പ് കാഹളം; ഇന്നത്തെ അടിയുറച്ച പരിപാടികള്‍

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഏകദേശ രൂപം നല്കി. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥികളാക്കും. രണ്ട് തവണ തോറ്റവര്‍ക്കും നാല് തവണ വിജയിച്ചവര്‍ക്കും സീറ്റില്ല. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇളവ് നല്‍കും. എംപിമാരെ മത്സരിപ്പിക്കില്ല. എന്നാല്‍ സ്വന്തം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേര് എംപിമാര്‍ക്ക് നിര്‍ദേശിക്കാം.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കണം. യുവാക്കള്‍ക്കും വനിതകള്‍ക്കും പങ്കാളിത്തം കൃത്യമായി ഉറപ്പുവരുത്തുമെന്നും മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. ബജറ്റ് സമ്മേളനത്തിനെത്തുമ്പോള്‍ കേരള എംപിമാരുമായി രാഹുല്‍ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സംഘടനാ കാര്യങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും എംപിമാരുടെ അഭിപ്രായം രാഹുല്‍ ഗാന്ധി കേള്‍ക്കും.
അതേസമയം കേരളത്തിലെ നിയമസഭാ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡിസിസി പുന:സംഘടനയും ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതും ചര്‍ച്ചയാകും. കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, എന്നിവരാണ് ഡല്‍ഹി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരുമായി നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധിയെ കാണുന്ന നേതാക്കള്‍ ആവശ്യമെങ്കില്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.
ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. യുഡിഎഫ് ചെയര്മാന്, പ്രചാരണ സമിതി കണ്‍വീനര്‍, തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ എന്നീ പദവികളിലൊന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കാനാണ് സാധ്യത. മുഖ്യമന്ത്രി പദവി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ക്ക് ഇന്നത്തെ ചര്‍ച്ച അന്തിമ രൂപം നല്‍കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഡിസിസിയില്‍ നടത്തേണ്ട തിരുത്തലുകളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. പ്രവര്‍ത്തന മികവില്ലാത്ത തിരുവനന്തപുരം അടക്കം കൂടുതല്‍ ഡിസിസികളില്‍ മാറ്റം വരുത്തണമെന്ന നിലപാട് ഹൈക്കമാന്‍ഡിന് ഉണ്ടെങ്കിലും എഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുകയാണ്. ഇരട്ട പദവി പരിധിയിലുള്ള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെയും മാറ്റിയേക്കും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍