കടയ്ക്കാവൂരിലെ സത്യമെന്ത്?

സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അമ്മയെ പോക്സോ നിയമപ്രകാരം റിമാന്‍ഡ് ചെയ്ത സംഭവം നിയമവൃത്തങ്ങളിലടക്കം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് അമ്മയായ യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഈ ആരോപണത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവര്‍ നാട്ടില്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ആ മൊഴിയില്‍ കുട്ടി ഉറച്ചു നില്‍ക്കുകയാണെന്നും കുട്ടിയുടെ പിതാവ് ആവര്‍ത്തിക്കുന്നു.
കുടുംബ തര്‍ക്കത്തിന് കുട്ടിയെ ദുരുപയോഗം ചെയ്തതാണെന്ന വാദമാണ് ശക്തമായി ഉയരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കേസില്‍ ഒരു അന്വേഷണം നടക്കുന്നു. പക്ഷേ, ഈ വിവാദത്തെക്കുറിച്ചും തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തെക്കുറിച്ചും ഗൗരവതരമായ ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് സമൂഹം.
പോക്സോ നിയമമെന്നത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ശക്തമായ നിയമമാണ്. ഇത് കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനാണ്. എന്നാല്‍ പലപ്പോഴും വ്യക്തി വിരോധം തീര്‍ക്കുന്നതിന് വേണ്ടി പോക്സോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ ഇരയാകുന്ന പോക്സോ കേസുകളില്‍ അന്വേഷിച്ച് വെള്ളം ചേര്‍ത്ത് ഇല്ലാതാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഉത്തമ ബോധ്യം ഉള്ളപ്പോഴും ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് നിര്‍ണായകമായ ഉത്തരവുകള്‍ വന്നിട്ടും പോക്സോ കേസുകളെക്കുറിച്ച് ഇത്രമാത്രം നിയമാവബോധമുള്ള കേരളത്തില്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ പോക്സോ കേസിന്റെ ശക്തിയില്‍ സംരക്ഷിതരാണോ? അതോ ഈ നിയമത്തിന്റെ പരിധിയില്‍ കൂടുതല്‍ പരീക്ഷിക്കപ്പെടുകയാണോ?
കടയ്ക്കാവൂര്‍ കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ചാനലുകാര് പറയുന്നത് തങ്ങള്‍ക്ക് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്നെ കടയ്ക്കാവൂര്‍ എസ്ഐ തന്നയാണെന്നാണ്. ഈ കേസില്‍ അറസ്റ്റിലായ അമ്മയായ യുവതിയുടെ ഭര്‍ത്താവ് പല മാധ്യമങ്ങളെയും പല രാഷ്ടട്രീയക്കാരെയും ഇത് സംപ്രേഷണം ചെയ്യുന്നതിന് വേണ്ടി സമീപിക്കുകയും യുവതിയുടെ ഫോട്ടോയും വിവരങ്ങളും നല്‍കുകയും ചെയ്തിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും കലഹങ്ങളുമാണ് ഈ കേസിന് ആധാരമെന്ന് കൂടുതല്‍ അന്വേഷിച്ചാല്‍ വ്യക്തമാകും.
യുവതിയുടെ ഭര്‍ത്താവ് പരസ്ത്രീയുമായി ബന്ധം പുലര്‍ത്തുകയും അവരോടൊപ്പം സ്വന്തം വീടിന് വീടിന് നാല് കിലോ മീറ്റര്‍ മാത്രം അകലെ ആലങ്കോട് ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആറ്റിങ്ങല്‍ കുടുംബക്കോടതിയില്‍ യുവതി വ്യക്തമാക്കിയിട്ടുള്ളതാണ്.
തുടര്‍ന്ന് നാല് മക്കളില്‍ ഒരു പെണ്‍കുട്ടിയടക്കം മൂന്ന് മക്കളുമായി രണ്ടാമത് വിവാഹം ചെയ്തു എന്ന് പറയുന്ന സ്ത്രീയുമായി യുവതിയുടെ ഭര്‍ത്താവ് വിദേശത്തേയ്ക്ക് പോയി. ആ സ്ത്രീയ്ക്ക് ആദ്യ ഭര്‍ത്താവില്‍ ജനിച്ച രണ്ട് മക്കളുണ്ട്. വിദേശത്തുള്ള ഇവരുടെ ജീവിതത്തിനിടയില്‍ പതിനാല് വയസ്സുള്ള കുട്ടിയുടെ സ്വഭാവത്തില്‍ ചില വ്യതിയാനങ്ങള്‍ പിതാവ് ശ്രദ്ധിച്ചുതുടങ്ങി. തുടര്‍ന്ന് നാട്ടിലെത്തിച്ച് ചൈല്‍ഡ് ലൈനില്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് അമ്മ പീഡിപ്പിച്ച കാര്യം കുട്ടി വ്യക്തമാക്കിയതെന്നാണ് പിതാവിന്റെ അഭിഭാഷകന് പറയുന്നത്.
നിയമ പ്രകാരം ഈ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയല്ലാതെ പൊലീസിന് വേരെ വഴിയില്ലായിരുന്നു. എന്നാല്‍ സ്ഥലം ലോക്കല്‍ പൊലീസുമായി യുവതിയുടെ ഭര്‍ത്താവിന് അടുത്ത ബന്ധമുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അയാളുടെ കുടുംബത്തിലുള്ള ചില വ്യക്തികള്‍ക്ക് ആറ്റിങ്ങള്‍ ഡിവൈഎസ്പി അടക്കമുള്ളവരുമായും കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണുള്ളത്. ആ ബന്ധം ദുരുപയോഗിച്ച് കൊണ്ട് ഇത്തരമൊരു മൊഴി കെട്ടിച്ചമയ്ക്കാന്‍ കഴിയുമെന്നും അവര്‍ ആരോപിക്കുന്നു. നവംബര്‍ 30ന് ശേഷം, ഏകദേശം ഒരു മാസത്തിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നത്.
2019 ല്‍ പിവി ജോയിയുടെ കേസില്‍ ഹൈക്കോടതി വളരെ രൂക്ഷമായി പറഞ്ഞിട്ടുണ്ട്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ട് വാങ്ങിച്ച് കേസെടുക്കുന്ന പ്രവണത നിര്‍ത്തണമെന്ന്. അത് മാത്രമല്ല, ഗാര്‍ഹിക പീഡനക്കേസുകളിലാണെങ്കില് വളരെ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ രണ്ട് മാനദണ്ഡങ്ങളും തെറ്റിച്ചാണ് ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എവിഡന്‍സ് ആക്ട് അനുസരിച്ച് ചൈല്‍ഡ് ഒരു കോംപീറ്റന്റ് വിറ്റ്നസാണ്, പക്ഷേ കോണ്‍ഷ്യസ് കോംപീറ്റന്റ് വിറ്റ്നസാണ്. കുട്ടിയെ പഠിപ്പിച്ചുകൊടുത്താല്‍ എന്ത് വേണമെങ്കിലും കണ്‍വിന്‍സിങ് ആയിട്ട് കുട്ടി പറയും. അതുകൊണ്ട് കോടതി അവരെ പ്രിലിമിനറി എക്സാമിന് ചെയ്ത ശേഷം നല്ല രീതിയില്‍ ഉത്തരങ്ങള്‍ പറയാന്‍ അവന് കഴിയും എന്ന് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ അവരുടെ വിറ്റ്നസ് മൊഴി സ്വീകരിക്കൂ. പക്ഷേ, പോക്സോ കേസില്‍ അക്കാര്യത്തില്‍ വ്യത്യാസമുണ്ട്. ഇവിടെ കുട്ടിയാണ് ഇര. ഇരയുടെ മൊഴി അവഗണിച്ചുകൊണ്ട് നിയമനടപടിയെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ കുട്ടിയുടെ മൊഴി സത്യസന്ധമാണോയെന്ന് വളരെ സൂക്ഷ്മമായും ശാസ്ത്രീയമായും അന്വേഷിച്ച് കണ്ടെത്തണം. അല്ലെങ്കില്‍ നേരെ വിപരീതമായിരിക്കും ഫലം.
ഒരു പതിനാലുകാരനെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം കേള്‍ക്കുമ്പോള്‍ അത് അംഗീകരിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു പൊതുബോധം നമ്മുക്കുണ്ട്. തലനാരിഴ കീറി പരിശോധിച്ച് ഇതിന്റെ ശാസ്ത്രീയ വസ്തുത പുറത്തുകൊണ്ടുവരണം. അത് സമൂഹത്തിന്റെ ആവശ്യമാണ്. ഇപ്പോള്‍ എടുത്തിരിക്കുന്ന നടപടികളെല്ലാം ശരിയാണെന്ന് പറയുകയോ തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളയുകയോ അല്ല ചെയ്യേണ്ടത്. ഇങ്ങിനെ ഒരു ആരോപണം ഉയരുമ്പോള്‍ ജാഗ്രത പുലര്‍ത്തുകയും സമഗ്രമായ അന്വേഷണം നടത്തുകയുമാണ് വേണ്ടത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍