നല്ല വിശപ്പുണ്ട്, പക്ഷേ, കയ്യില്‍ കാശില്ല; എന്നാല്‍ കപ്പൂച്ചിന്‍ മെസ്സിലേക്ക് പോന്നോളൂ... വയറ് നിറയെ ഭക്ഷണം കഴിക്കാം

കൊച്ചി: ബില്ലടയ്ക്കാന്‍ കാശില്ലെങ്കിലും വയറ് നിറയെ ആഹാരം കഴിക്കാന്‍ എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ ഒരിടമുണ്ട്. കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന കപ്പൂച്ചിന്‍ മെസ്സാണത്. വയറ് നിറയെ ഭക്ഷണം കഴിച്ച ശേഷം ബില്ല് അടയ്ക്കാന്‍ ചെന്നാലോ അവിടെ എവിടെയും ബില്‍ കൗണ്ടര്‍ കാണില്ല. പകരം കപ്പൂച്ചിന്‍ മെസ്സിന് പുറത്ത് ഒരു പഴയ തപാല്‍ ബോക്സ് വെച്ചിരിക്കുന്നത് കാണാം. പണം കൊടുത്തേ മതിയാകൂ എന്നാണെങ്കില്‍ ഈ ബോക്സില്‍ ഇഷ്ടമുള്ളത് നിക്ഷേപിക്കാം. അല്ലെങ്കില്‍ പണം വേണ്ടേ, വേണ്ട.
കാശില്ലാത്തതിന്റെ പേരില്‍ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടി വരരുത് എന്ന ചിന്തയില്‍ നിന്നാണ് കപ്പൂച്ചിന്‍ വൈദികര്‍ ഈ മെസ്സ് തുടങ്ങിയത്. കപ്പൂച്ചിന്‍ ആശ്രമത്തിലെ അന്തേവാസികളും വൈദികരും ചേര്‍ന്നാണ് മെസ്സ് നടത്തിപ്പോരുന്നത്. ഇവിടെ വന്നാല്‍ വീട്ടിലെ ഭക്ഷണത്തിന്റെ അതേ രുചിയില്‍ ഭക്ഷണം കഴിക്കാമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ നിരവധി പേരാണ് കപ്പൂച്ചിന്‍ മെസ്സിലെ രൂചി തേടിയെത്തുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം