• 02 Mar 2021
  • 01: 02 AM
Latest News arrow

കെഎസ്ആര്‍ടിസി ക്രമക്കേട്: ആരോപണ വിധേയനെ സ്ഥലം മാറ്റി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലം മാറ്റി. എറണാകുളത്തേയ്ക്കാണ് സ്ഥലം മാറ്റിയത്. മറ്റന്നാള്‍ എംഡിയും യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടക്കും.

ഇന്ന് രാവിലെ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താ സമ്മേളനവും ചില വെളിപ്പെടുത്തലുകളും ഏറെ വിവാദമായി നില്‍ക്കുകയാണ്. ജീവനക്കാരുടെ സംഘടനകളും ട്രേഡ് യൂണിയനുകളുമെല്ലാം എംഡിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നൂറ് കോടിയുടെ അഴിമതിയുടെ കാര്യം വാര്‍ത്താ സമ്മേളനത്തില്‍ എംഡി എടുത്ത് പറഞ്ഞിരുന്നു. ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശ്രീകുമാറാണ് അന്ന് അക്കൗണ്ട്‌സ് മാനേജറായി പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നു. കെഎസ്ആര്‍ടിസി മധ്യമേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനായിട്ടാണ് സ്ഥലം മാറ്റം. 

മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കെതിരെയും ആരോപണമുണ്ടായിരുന്നു. അത് പോക്‌സോ കേസിലെ പ്രതിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു. അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ എംഡി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സ്വിഫ്റ്റ് പദ്ധതിയെ ട്രേഡ് യൂണിയനുകള്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ടും ഇന്ന് ഉയര്‍ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടും തിങ്കളാഴ്ച ചര്‍ച്ച ചെയ്യാനും ധാരണയായി.