സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങള്‍

> കൊവിഡ് പകര്‍ച്ചവ്യാധി ആഗോള സാമ്പത്തിക മേഖലയില്‍ തന്നെ വലിയ ഇടര്‍ച്ച ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് തുറക്കുന്ന സാധ്യതയെ നമുക്ക് പ്രയോജനപ്പെടുത്താനാകും. കൊവിഡ് തൊഴില്‍ മേഖലയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞു. ആഗോളതലത്തില്‍ 50 ലക്ഷത്തിലധികം താഴെ ആളുകളാണ് കേന്ദ്രീകൃത ഓഫീസുകളുടെ പുറത്തിരുന്ന് ഡിജിറ്റല്‍ ജോലികള്‍ ചെയ്തു കൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഇത് 3 കോടിയായി വര്‍ധിച്ചു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇവരുടെ എണ്ണം 18 കോടി ആകും എന്നാണ് കണക്കാക്കപ്പെടുന്നത്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുക എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയിട്ട് മാറിയിട്ടുണ്ട്.
> എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടാകും എന്ന് ഉറപ്പുവരുത്തും. ആദ്യ നൂറു ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടുതല്‍ വിപുലവും ഉദാരവും ആക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വീടുകള്‍ എന്നീ വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കും. മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി ഉണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ചിലവ് വഹിക്കുക.
> വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുക എന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതിനുള്ള മാര്‍ഗമോ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കുക എന്നുള്ളതും. പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈ മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തി ആയിരിക്കും. ഇതുകൊണ്ട് വരുന്ന മാറ്റങ്ങള്‍ ഇവയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അതിവേഗ ഇന്റര്‍നെറ്റ്, ഇന്‍ട്രാനെറ്റ് സംവിധാനങ്ങള്‍ വഴി ബന്ധപ്പെടും.
> ഏപ്രില്‍ ഒന്നുമുതല്‍ റബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തും. നെല്ലിന്റെ സംഭരണവില 28 രൂപയായും വര്‍ധിപ്പിക്കും. നാളികേരത്തിന്റെ സംഭരണവില 27 രൂപയില്‍ നിന്ന് 32 രൂപയാകും.
> കേന്ദ്രസര്‍ക്കാര്‍ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ച് താമസിപ്പിച്ചു. പൂര്‍ണ്ണമായി നല്‍കുന്നതിന് ഇപ്പോഴും അവര്‍ തയ്യാറായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര വരുമാനത്തിലെ രണ്ട് ശതമാനത്തിലധികം തുക വായ്പ എടുക്കാന്‍ അനുവദിച്ചെങ്കിലും കര്‍ക്കശമായ നിബന്ധനങ്ങള്‍ മൂലം ഒരു സംസ്ഥാനത്തിനും അത് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ ആയിട്ടില്ല. ഇതെല്ലാം മൂലം മാന്ദ്യകാലത്ത് ചെലവുചുരുക്കല്‍ ചെലവ് ചുരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്നു. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സംസ്ഥാനങ്ങളുടെ വായ്പകളുടെ മേല്‍ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഫിനാന്‍സ് കമ്മീഷനും തയ്യാറാകുകയാണ്.
> കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തുന്നു. കേരള സര്‍ക്കാരിന്റെ വലിയ തുകക്കുള്ള ടെണ്ടറുകളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. 20,000 പേര്‍ക്ക് തൊഴില്‍ നല്കുന്ന 2500 സ്റ്റാര്‍ട്ട്അപ്പ് കൂടി 2021-22ല്‍ ആരംഭിക്കും.
> അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി രൂപ ലഭ്യമാക്കും. നമ്മുടെ സര്‍വ്വകലാശാലകളില്‍ അനുവദിച്ച അധ്യാപക തസ്തികകളില്‍ ഏതാണ്ട് 856 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ മുഴുവന്‍ അടിയന്തരമായി നികത്തും. ഇതിനുപുറമേ 150 അധ്യാപക തസ്തികകള്‍ എങ്കിലും പുതിയതായി അനുവദിക്കും. പുതിയ ആസ്ഥാനമന്ദിരം പണിയുന്നതിന് കേരള സാങ്കേതിക സര്‍വ്വകലാശാലക്കും മെഡിക്കല്‍ സര്‍വകലാശാലയ്ക്കും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിയ്ക്കും പ്രത്യേക പണം അനുവദിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ നാക് അക്രഡിറ്റേഷനില്‍ 3.5 പോയിന്റ് എങ്കിലും ഉയരണം എന്നതാണ് ലക്ഷ്യം.
> പുതിയ കാല തൊഴിലുകളിലേക്ക് ഉള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ വഹിക്കാനുണ്ട്. വിദേശ പണ വരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 25 മുതല്‍ 30 ശതമാനം വരെ വരുന്നുണ്ട്. ഇവരുടെ നൈപുണ്യവും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താന്‍ ആകണം. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലാളി നിയമങ്ങളില്‍ വരുന്ന മാറ്റങ്ങളുടെയും കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട സാഹചര്യത്തിലും നാട്ടിലേക്ക് തിരിച്ചുവരുന്ന വരുന്നവരെ സംരക്ഷിക്കും.
> ജൂലൈ മാസത്തില്‍ എല്ലാ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റി- നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. വിദേശത്തുനിന്ന് മടങ്ങിവരുന്നവരെയും മടങ്ങി വരാന്‍ ഉദ്ദേശിക്കുന്നവരുടെയും പട്ടികയും ആവശ്യങ്ങളും പ്രാദേശിക അടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാ അടിസ്ഥാനത്തില്‍ കര്‍മ്മപരിപാടി ആക്കി മാറ്റുകയും ചെയ്യും.
> അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന പ്രധാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ നാല് സ്കീമുകളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കും. മടങ്ങി വരുന്നവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടികള്‍ നല്കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും.
> ഈ ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് വേണ്ടി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ കേന്ദ്രസര്‍ക്കാര്‍ പ്രവാസികളുടെ പുനരധിവാസം ഗൗരവത്തില്‍ എടുക്കാന്‍ തയ്യാറല്ല. മേല്‍സൂചിപ്പിച്ച പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനു ശേഷം 2021 അവസാനം മൂന്നാം ലോകകേരളസഭ വിളിച്ചുചേര്‍ക്കും.
> പ്രവാസി ക്ഷേമനിധി ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്ത് ഉള്ളവരുടെ ഉള്ളവരുടെ 350 രൂപയായും അവരുടെ പെന്ഷന് 3500 രൂപയായും ഉയര്‍ത്തും. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്ഷന് 3000 രൂപയായും വര്‍ധിപ്പിക്കും.
> തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഫെബ്രുവരി മാസത്തില്‍ രൂപംകൊള്ളും. കരട് നിയമം തയ്യാറായിക്കഴിഞ്ഞു. വര്‍ഷത്തില്‍ 20 ദിവസം എങ്കിലും പണിയെടുക്കുന്ന എല്ലാവര്ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും തൊഴില്‍ സേനയില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഈ തുക പൂര്‍ണ്ണമായും അംഗത്തിന് ലഭ്യമാകും. മറ്റു പെന്‍ഷനുകള്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് 60 വയസ്സുമുതല്‍ പെന്ഷന് നല്‍കും. ഇനിമുതല്‍ ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയാകും. 75 ദിവസം തൊഴിലെടുത്ത് മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് അര്‍ഹതയുണ്ട്.
> എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തുന്നു. അത് ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൂര്‍ണമായും കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാക്കും. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ചെലവുകള്‍ പ്ലാനിങ് ഫണ്ടില്‍നിന്നും നടത്താമെന്നും തീരുമാനിച്ചിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍