ബജറ്റ് പുസ്തകത്തില്‍ എന്തൊക്കെയുണ്ടാകും? മഹാമാരിക്കാലത്തെ ബജറ്റ് പ്രഖ്യാപനത്തിനൊരുങ്ങി സംസ്ഥാനം

കൊവിഡ് മഹാമാരി കാലത്തെ ബജറ്റ് പ്രഖ്യാപനത്തെ ആകാംഷയോടെയാണ് കേരളം കാത്തിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസരത്തില്‍ അവസാന ബജറ്റിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യത ഏറെയാണ്. സാധാരണയില്‍ കവിഞ്ഞ ഒരു ആകാംക്ഷയുണ്ട് എല്ലാവര്ക്കും. വിവിധ മേഖലകള്‍ക്കായി എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നത് എന്നും ഏവരും ഉറ്റുനോക്കുന്നു.
ഒരുവശത്ത് ജനങ്ങള്‍ക്ക് നേരിട്ട് ആശ്വാസ പദ്ധതികള്‍. എന്നാല്‍ മറുവശത്ത് ഭീമമായ കടബാധ്യതകള്‍. ഇതാണ് നിലവില്‍ സംസ്ഥാനത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനത്തെ ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളര്‍ച്ച -3 ശതമാനം പിന്നിട്ടു. ധനക്കമ്മി കുറച്ചു കൊണ്ടുവന്നെങ്കിലും കൊവിഡ് പ്രതിസന്ധിയാണ് വീണ്ടും താളം തെറ്റിച്ചത്. പ്രവാസികളുടെ മടക്കം വിദേശ വരുമാനം കുറയുന്നതിന് കാരണമായി. തൊഴിലില്ലായ്മ കൂടി. ഇതിനൊക്കെയുള്ള ഒരു പരിഹാരമാണ് സര്‍ക്കാരിനെ ചിന്തിപ്പിക്കുന്നത്.
ഒട്ടേറെ സംരംഭകത്വ പരിപാടികള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് മന്ത്രി തോമസ് ഐസക് പറഞ്ഞിരിക്കുന്നത്. മടങ്ങിവന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് സംബന്ധിച്ച് ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് വരുമാനം എത്തിക്കുന്ന പദ്ധതിയാണ് ഹൈലൈറ്റ് എന്ന് തോമസ് ഐസക് പറയുന്നു. എന്നാല്‍ പദ്ധതി എന്താണ് എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കോവിഡ് പ്രതിസന്ധി ഒഴിയും വരെ താല്ക്കാലികമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരും എന്ന് പറയുമ്പോള്‍ ഈ സര്‍ക്കാര്‍ ഇറങ്ങുന്നവരെ സൗജന്യ കിറ്റ് ഉറപ്പിക്കാം. എത്ര പണം ചെലവഴിച്ചാലും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. വിവിധ വകുപ്പുകള്‍ക്കായുള്ള നീക്കിയിരിപ്പില്‍ കുറവുണ്ടാകും. കൊവിഡ് ചെലവുകള്‍ക്കായി ഭീമമായ തുക ഇനിയും നല്‍കും.
ബജറ്റ് പുസ്തകത്തില്‍ ജനപ്രിയമായ നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പക്കല്‍ എന്തുണ്ട് എന്നതാണ് ചോദ്യം. കഴിഞ്ഞ നാലു വര്‍ഷമായിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വളരെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ആണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
ക്ഷേമ പെന്ഷന് തുക ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ നല്കുന്ന സൂചന. കാര്‍ഷികരംഗത്ത് മാത്രമാണ് നേരിയ തോതിലെങ്കിലും മേല്‍ഗതി. ടൂറിസം പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തിനായുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍