പോക്സോ കേസ് ഇരയുടെ മരണം; കുട്ടിയ്ക്ക് വേണ്ട ചികിത്സ നല്‍കിയിരുന്നോ എന്ന് സംശയം

കൊച്ചി: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആയിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ശിശുവികസന ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. ഇന്നലെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങളാണ് കാക്കനാട് ഉണ്ടായത്.
തിങ്കളാഴ്ച രാവിലെയാണ് കൊച്ചിയിലെ പച്ചാളത്തുള്ള കരുണ ഹോം എന്ന് അഗതിമന്ദിരത്തില്‍ ഉണ്ടായിരുന്ന പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി മരണമടഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. 2019 ഏപ്രിലിലാണ് കുട്ടിയുടെ അച്ഛനും സുഹൃത്തും അവളെ പീഡിപ്പിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും പച്ചാളത്തുള്ള കരുണാ ഹോം എന്ന അഗതിമന്ദിരത്തില്‍ ആക്കുകയും ചെയ്യുകയായിരുന്നു.
ഇന്നലെ കുട്ടി മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ജില്ലാ ശിശുക്ഷേമ ഓഫീസര്‍ ഈ സ്ഥാപനത്തില്‍ എത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു.
പാലിയേറ്റീവ് കെയറില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഈ സ്ഥാപനത്തില്‍ എത്തി കുട്ടിയെ പരിശോധിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കുകയാണ് ചെയ്തിരുന്നത്. ഹോമിയോ ചികിത്സയായിരുന്നു കുട്ടിയ്ക്ക് നല്കിപ്പോന്നിരുന്നത്. കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യൂമോണിയ ആണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് വേണ്ട ചികിത്സ കുട്ടിക്ക് നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് വനിതാ ശിശുക്ഷേമ ഡയറക്ടര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പഠിച്ചതിനുശേഷം ആവശ്യമുണ്ടെങ്കില്‍ സ്ഥാപനത്തില്‍ എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍