• 25 Jan 2021
  • 04: 00 PM
Latest News arrow

കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും; 16-ാം തിയതി മുതല്‍ വിതരണം ചെയ്യും

കേരളത്തിന് കോവിഡ്  പ്രതിരോധത്തിനായി ആദ്യഘട്ടത്തിൽ അനുവദിച്ച വാക്സിൻ ഇന്ന് കേരളത്തിലെത്തും. 4, 35, 500 ഡോസ് മരുന്നാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.  ഇതിൽ 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. പതിനാറാം തീയതി മുതൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധമരുന്ന് നൽകും.

ആദ്യ ബാച്ചായി മൂന്നുലക്ഷം ഡോസ് മരുന്ന് ബുധനാഴ്ചയ്ക്ക് ശേഷം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിൽ ഇത് കൊച്ചി റീജിയണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്ക് അടക്കം വിതരണം ചെയ്യാനാണിത്.

തിരുവനന്തപുരത്ത് 1,30,000 ഡോസും എറണാകുളത്ത് 1,80,000 വും കോഴിക്കോട് 1, 19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്. വൈകിട്ട് ആറോടെ രണ്ടാമത്തെ ബാച്ച് ബാക്കിവരുന്ന തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജിയണൽ സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14ന് കൊല്ലം,  പത്തനംതിട്ട,  ആലപ്പുഴ ജില്ലകളിലേക്ക് നൽകും. തിരുവനന്തപുരം ജില്ലയ്ക്ക് ആവശ്യമായവ 15ന് വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുമാണ്  തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകുന്നത്. 3, 59, 1549 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1, 70,  259 പേരും സ്വകാര്യമേഖലയിലെ 1, 92 1611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.