രാജ്യം കാത്തിരുന്ന ആ ദിനം എത്തിപ്പോയ്; ജനുവരി 16ന് കൊവിഡ് വാക്സിനേഷന് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന ആ ദിനം വരുന്നു, ജനുവരി 16. അന്ന് മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തിയതി തീരുമാനമായത്. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്ന മൂന്ന് കോടി ആളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. തുടര്‍ന്ന് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 50 വയസ്സിന് താഴെ പ്രായമുള്ള അസുഖബാധിതര്‍ ഉള്‍പ്പെടുന്ന 27 കോടിയോളം ആളുകള്‍ക്കും രണ്ടാം ഘട്ട വാക്സിന് നല്‍കും.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് എന്നിവയ്ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വാക്സിനേഷന് നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ നേരിട്ട് ജനങ്ങളിലേക്ക് വാക്സിന് എത്തുന്നത്.
രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്സിന് വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്സിന് കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍