''ഇത് കള്ളക്കഥയാണ്, ഉമ്മച്ചിയെ കുടുക്കാന്‍ വേണ്ടി വാപ്പച്ചി അവനെ അടിച്ച് പറയപ്പിച്ചതാണ്''; കടയ്ക്കാവൂര്‍ കേസില്‍ ഇളയകുട്ടിയുടെ മൊഴി

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കേസില്‍ വഴിത്തിരിവ്. വാപ്പച്ചി സഹോദരനെ മര്‍ദ്ദിച്ച് അമ്മയ്ക്കെതിരെ മൊഴി കൊടുപ്പിച്ചതാണെന്ന് ഇളയകുട്ടി വെളിപ്പെടുത്തി. ഇതോടെ കേസില്‍ യുവതിയെ ഭര്‍ത്താവ് കള്ളകഥ മെനഞ്ഞ് കുടുക്കിയതാണെന്ന് വ്യക്തമായിരിക്കുകയാണ്.
യുവതിയെ കേസില്‍ സഹായിക്കുന്ന സാമൂഹിക പ്രവര്‍ത്തകരോട് ഇളയകുട്ടി വെളിപ്പെടുത്തിയത് ഇതാണ്.
''ഇല്ല. ഇത് കള്ളക്കഥയാണ്. ഉമ്മച്ചിയെ കുടുക്കാന്‍ വേണ്ടി ചെയ്തതാണ്. സത്യം. ഉമ്മച്ചിയെ ഒഴിയാതെയാണ് രണ്ടാമത്തെ കല്യാണം വാപ്പച്ചി കഴിച്ചത്. വാപ്പിച്ചി എപ്പോഴും എല്ലാവരെയും അടിയ്ക്കും. അങ്ങിനെ കുറേ അടിച്ചിട്ടാണ് അവനെക്കൊണ്ട് സമ്മതിപ്പിച്ചത്. എന്നെ ഒരു മാസം മുമ്പ് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ പിടിച്ചുകൊണ്ടുപോയി. എന്നിട്ട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് സമ്മതിപ്പിക്കാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല. തിരുവനന്തപുരം പൂജപ്പുരയിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്കാര് ഉമ്മച്ചി എന്നെ പീഡിപ്പിച്ചോ എന്ന് ചോദിച്ചു.'' കുട്ടി പറയുന്നു.
പതിനേഴും പതിനാലും പതിനൊന്നും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസ്സുള്ള പെണ്‍കുട്ടിയുമാണ് യുവതിയ്ക്കുള്ളത്. വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതും ജീവനാംശം ആവശ്യപ്പെട്ടതും വൈരാഗ്യത്തിന് ഇടയാക്കിയെന്ന് യുവതിയുടെ മാതാപിതാക്കളും വ്യക്തമാക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പെട്ടാണ് യുവതി താമസിച്ചിരുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍