• 25 Jan 2021
  • 04: 36 PM
Latest News arrow

''മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചു''; ഇനിയും ഈ വാര്‍ത്ത വിശ്വസിക്കരുത്

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ ഒരു വാര്‍ത്തയാണ് ''അമ്മ മകനെ ലൈംഗികമായി പീഡിച്ചു'' എന്നത്. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിന് സമീപം വക്കത്തുള്ള യുവതിയായ ഒരു അമ്മ പതിനാല് വയസ്സുള്ള തന്റെ മകനെ പീഡിപ്പിച്ച കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി എന്നും അറസ്റ്റ് ചെയ്തത് അച്ഛന്റെ പരാതിയിലാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ചിലര്‍ ഈ യുവതിയുടെ ചിത്രമടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് വിശ്വസിച്ച പലരും മൂക്കത്ത് വിരല്‍ വെച്ചുകൊണ്ട് നശിച്ച് പോയ മാതൃത്വത്തെക്കുറിച്ച് ഓര്‍ത്ത് പരിതപിക്കുകയും വിലപിക്കുകയും ചെയ്തു.

എന്നാല്‍ ആ അമ്മ നിരപരാധിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഈ സ്ത്രീയും അവരുടെ ഭര്‍ത്താവും തമ്മിലുണ്ടായ കുടുംബവഴക്കിന്റെ ഫലമായിരുന്നു ഈ പരാതിയും കേസും. 

നാല് മക്കളോടൊപ്പമാണ് ഈ സ്ത്രീ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒരു ദിവസം ഇവര്‍ ഏതോ വ്യക്തിയുമായി വീഡിയോ കോള്‍ ചെയ്യുന്നുണ്ടെന്ന് മൂത്ത മകന് സംശയമായി. മകന്‍ ഇക്കാര്യം ഗള്‍ഫിലുള്ള ഉപ്പയെ അറിയിച്ചു. ഉപ്പ അത് വലിയ വിഷയമാക്കുകയും കുടുംബത്തില്‍ വലിയ കലഹമുണ്ടാവുകയും ചെയ്തു. ഇത് കലാശിച്ചത് ഈ സ്ത്രീയെ ഭര്‍ത്താവ് മൊഴി ചൊല്ലിയതിലേക്കാണ്. തുടര്‍ന്ന് നിയമപ്രശ്‌നമായി തര്‍ക്കം മുറുകി. 

ഇതിനിടയില്‍ ഈ സ്ത്രീയുടെ ഭര്‍ത്താവ് മറ്റൊരാളെ വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ അയാള്‍ക്ക് മക്കളുണ്ടായി. അങ്ങിനെയിരിക്കെ കഴിഞ്ഞ ഡിസംബറില്‍ ആദ്യ വിവാഹത്തിലെ രണ്ടാമത്തെ മകനെ ഇയാള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ആ കുട്ടി പറഞ്ഞ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്ന ഈ ലൈംഗിക പീഡനം. കുട്ടി ആ കഥ പറഞ്ഞുവെന്ന് പറഞ്ഞ ബാപ്പ ഒരു വര്‍ഷം കഴിഞ്ഞാണ് നാട്ടിലെത്തിയത്. എന്നിട്ട് 2019ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തിന് അയാള്‍ 2021ല്‍ പരാതി നല്‍കി. ഇയാളുടെ പരാതിയില്‍ പൊലീസ് ഈ സ്ത്രീ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവരെ അറസ്റ്റ് ചെയ്തു. ആ സമയം പൊലീസുകാരോടൊപ്പം ഈ സ്ത്രീയുടെ ഭര്‍ത്താവും കുട്ടിയുമുണ്ടായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു.

ഇപ്പോള്‍ മൂന്നാമത്തെ മകന്‍ മാത്രമാണ് ഈ സ്ത്രീയോടൊപ്പമുള്ളത്. മൂത്ത രണ്ട് കുട്ടികളെയും ഇളയ കുട്ടിയെയും ഭര്‍ത്താവ് പിടിച്ചുകൊണ്ടുപോയി. നിയമപരമായി ഈ സ്ത്രീയുടെ ഭര്‍ത്താവ് തന്നെയാണ് ആയാള്‍. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അയാള്‍ രണ്ട് മക്കളുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഇപ്പോള്‍ ഒരു കുഞ്ഞുകൂടി ഉണ്ടായി. മൊത്തം ആറ് മക്കള്‍ ഇപ്പോള്‍ ഇയാളുടെ പക്കലാണ്. പ്രായം ചെന്ന ഒരു ബാപ്പയും മാത്രമാണ് ഇപ്പോള്‍ ഈ സ്ത്രീയ്ക്ക് വേണ്ടി പൊരുതാനുള്ളത്.