''കൊവിഡ് വാക്സിന് കുത്തിവെച്ചാല്‍ രണ്ട് മാസത്തേയ്ക്ക് മദ്യപാനം പാടില്ല''

കൊവിഡ് വാക്സിന് കുത്തിവെച്ചു കഴിഞ്ഞാല്‍ രണ്ട് മാസത്തേയ്ക്ക് മദ്യപിക്കരുതെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ വിതരണത്തിനെത്തിക്കുന്ന സ്പുട്നിക് വി എന്ന വാക്സിന് ഉപയോഗിക്കുന്നവരോടാണ് രണ്ട് മാസത്തേയ്ക്ക് മദ്യപാനം പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്പുട്നിക് വി വാക്സിന് മാത്രമല്ല മറ്റ് കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഇതോടെ വാക്സിനേഷന് വിതരണത്തിന് തയ്യാറെടുത്തിരിക്കുന്ന ഇന്ത്യയിലും ഈ വിഷയം ചര്‍ച്ചയാവുകയാണ്.
മദ്യപാനവും കൊവിഡ് വാക്സിനേഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും ശരീരത്തിലെത്തുന്ന മദ്യം പ്രതിരോധ മരുന്നിനെ ദുര്ബലമാക്കുമോയെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. നേരത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മദ്യപാനികളില്‍ കൊവിഡ് രോഗ ബാധയുണ്ടാവാന്‍ സാധ്യത ഏറെയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
മദ്യപാനം കൊവിഡ്-19 വൈറസ് ഭീഷണി വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മദ്യപാനികളുടെ രോഗപ്രതിരോധശേഷി ദുര്‍ബലമായിരിക്കും എന്നതാണ്. മദ്യം മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തും. ഇത് കൊവിഡ്-19 വൈറസ് ഉള്‍പ്പെടെയുള്ള വിവിധങ്ങളായ രോഗവാഹക വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കും.
ന്യൂമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അമിത മദ്യപാനം വഴിയൊരുക്കുമെന്നും അവ തന്നെയാണ് കൊവിഡ്-19 വൈറസിന്റെ ഏറ്റവും വലിയ ഭീഷണിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ഈ വസ്തുത കണക്കിലെടുത്താണ് റഷ്യയില്‍ വാക്സിന് എടുക്കുന്നവര്‍ രണ്ട് മാസത്തേയ്ക്ക് മദ്യപിക്കരുതെന്ന നിര്‍ദേശം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയത്. കാരണം റഷ്യയിലെ വലിയൊരു വിഭാഗം ജനതയും മദ്യപിക്കുന്നവരാണ്. നിത്യ ജീവിതത്തിലും ആഘോഷ വേളകളിലും മദ്യം ഒഴിവാക്കാനാകാത്ത സമൂഹത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന് പൂര്‍ണ ഫലം ലഭിക്കണമെങ്കില്‍ ജനങ്ങളുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടേണ്ടതായി വരും.
പുതുവര്‍ഷാഘോഷങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളും മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് റഷ്യന്‍ അധികൃതര്‍ അത്തരം ഒരു നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയത്. അതേസമയം കൊവിഡ് പ്രതിരോധ മരുന്ന് മദ്യപാനവും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും. കൊവിഡ് വൈറസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തണമെങ്കില്‍ മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങള്‍ കൂടി മാറ്റി നിര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍