പതിറ്റാണ്ടിന്റെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി; കരുത്ത് കാട്ടി ഇന്ത്യന്‍ താരങ്ങള്‍

പതിറ്റാണ്ടിന്റെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി. മഹേന്ദ്ര സിങ് ധോണിയാണ് ഏകദിന ട്വന്റി20 ടീമുകളുടെ നായകന്‍. ടെസ്റ്റ് ടീമിനെ നയിക്കുന്നത് വിരാട് കോഹ്‌ലിയാണ്. അലസ്റ്റര്‍ കുക്കും ഡേവിഡ് വാര്‍ണറുമാണ് ടെസ്റ്റ് ടീമിലെ ഓപ്പണര്‍മാര്‍. കെയ്ന്‍ വില്ല്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ മധ്യനിരയിലുണ്ട്. കുമാര്‍ സംഗക്കാരയാണ് ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ബെന്‍ സ്റ്റോക്‌സ് ഓള്‍റൗണ്ടറായിരിക്കും. ആര്‍ അശ്വിനാണ് ഏക സ്പിന്നര്‍. ഡെയ്ല്‍ സ്റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ പേസര്‍മാരായും ടെസ്റ്റ് ടീമില്‍ ഉണ്ട്.
ധോണി നയിക്കുന്ന ഏകദിന ടീമില്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാരായിട്ടുള്ളത്. വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും മധ്യനിരയിലുണ്ട്. ഷാക്കിബ് അല്‍ ഹസ്സനും ബെന്‍ സ്‌റ്റോക്‌സും ഓള്‍റൗണ്ടര്‍മാരാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ലസിത് മലിംഗ എന്നിവരാണ് ബൗളര്‍മാര്‍.
പതിറ്റാണ്ടിന്റെ ട്വന്റി20 ടീമിനെ നയിക്കുന്നതും ധോണി തന്നെയാണ്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ക്രിസ് ഗെയില്‍ ഓപ്പണറായി എത്തുന്നു. ആരോണ്‍ ഫിഞ്ച്, വിരാട് കോഹ്‌ലി, ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്‍, കിരണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ബുംറ, ലസിത് മലിംഗ എന്നിവരും ടീമിലുണ്ട്. ഐസിസിയുടെ പതിറ്റാണ്ടിന്റെ മൂന്ന് ടീമിലും ഇടം നേടിയ ഏകതാരം വിരാട് കോഹ്‌ലിയാണ്. ഐസിസിയുടെ മറ്റ് പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍