• 25 Jan 2021
  • 03: 52 PM
Latest News arrow

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്‌ക്കെത്തിക്കാനായത്. 

കമ്മിട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. സമീപകാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അനില്‍ നെടുമങ്ങാട്.

ആറ് മണിയോട് അടുത്തായിരുന്നു സംഭവം.ജോജു ജോര്‍ജ്ജ് നായകനായ 'പീസ്' സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയ്ക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെട്ടു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.