കൊവിഡിന് പിന്നാലെ ഷിഗെല്ല; ഭീഷണി മാറിയിട്ടില്ല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ കേട്ട് വരുന്ന രോഗമാണ് ഷിഗെല്ല. മലിനമായ ജലത്തിലൂടെയും മറ്റും ശരീരത്തില്‍ കയറിപ്പറ്റുന്ന ഷിഗെല്ല ബാക്ടീരിയാണ് ഷിഗെല്ലോസിസ് അഥവാ ഷിഗെല്ല എന്ന രോഗമുണ്ടാക്കുന്നത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം അതിവേഗം പടരുക. മുതിര്‍ന്നവര്‍ക്കും രോഗബാധയുണ്ടാകും. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, തിളപ്പിച്ചാറിയ ശുദ്ധമായ കുടി വെള്ളം, വൃത്തിയും ചൂടുമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുകയാണ് രോഗത്തെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗം.
കോഴിക്കോട് ജില്ലയില്‍ കോര്‍പ്പറേഷനിലെ പതിനെട്ടാം ഡിവിഷനില്‍ കോട്ടാംപ്പറമ്പ്, മുണ്ടിക്കല്‍ത്താഴം ഭാഗത്താണ് ഇക്കൊല്ലം ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും 25 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. അംഗനവാടികളിലും മറ്റും ഒആര്‍എസ് പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് അതീവജാഗ്രത പാലിച്ചതോടെയാണ് രോഗം നിയന്ത്രണവിധേയമായത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍