ഹൈദരാബാദ്-മുംബൈ മത്സരത്തില്‍ ഹീറോയായി ജഹൗഹ്; മധ്യനിരയിലും പ്രതിരോധത്തിലും മികച്ച പ്രകടനം

മുംബൈ: ഐഎസ്എല്ലില്‍ ഹൈദരാബാദ് സിറ്റി-മുംബൈ എഫ്സി മത്സരത്തില്‍ ഹീറോയായി അഹമ്മദ് ജഹൗഹ്. മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ മൊറൈക്കന് താരം പ്രതിരോധത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മത്സരത്തില്‍ രണ്ട് ഗോളിനാണ് മുംബൈ ജയിച്ചത്. കളത്തില്‍ 90 മിനിറ്റും താരമുണ്ടായിരുന്നു. 51 ആക്യുറേറ്റ് പാസുകളാണ് 32 കാരന് പൂര്‍ത്തിയാക്കിയത്. മൂന്ന് ക്ലിയറന്‍സുകളും നാല് ടാക്ലികുകളും ജഹൗഹിന്റെ ഭാഗത്ത് നിന്നുണ്ടായി. 2017 മുതല്‍ ഐഎസ്എല്ലിന്റെ ഭാഗമാണെങ്കിലും ആദ്യമായിട്ടാണ് ജഹൗഹ് മുംബൈ എഫ്സിയ്ക്കൊപ്പം കളിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ഗോവയ്ക്കൊപ്പമായിരുന്നു. ഗോവയ്ക്ക് വേണ്ടി 53 മത്സരത്തില്‍ കളിച്ചിട്ടുള്ള ജഹൗഹ് ഒരു ഗോളും നേടി.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ