• 23 Sep 2023
  • 02: 52 AM
Latest News arrow

ടെസ്റ്റ് പരമ്പര ആര് നേടും? ഇന്ത്യയോ ഓസിസോ? ആകാംഷയോടെ ആരാധകര്‍

സിഡ്‌നി: ഇന്ത്യ-ഓസിസ് ടെസ്റ്റ് പരമ്പരയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പതിനേഴിന് അഡ്‌ലെയ്ഡിലാണ് പരമ്പര തുടങ്ങുക. നാല് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഡേ നൈറ്റ് ടെസ്‌റ്റോടെ തുടക്കമാകും. വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റാണിത്. 

ഏകദിന പരമ്പര ഓസിസും ടി20 പരമ്പര ഇന്ത്യയും നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പര ആര് നേടുമെന്നാണ് ആരാധകരുടെ ആകാംഷ. അതിനിടെ വന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസിസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇത്തവണ പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കമുണ്ടെന്നാമ് വോണ്‍ പറയുന്നത്.

നാട്ടിലെ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും സ്റ്റീവ് സ്മിത്തിനെയും ലാബുഷെയ്‌നെയും പോലുള്ള കളിക്കാരുടെ സാന്നിധ്യവും ഓസിസിന് മുന്‍തൂക്കം നല്‍കുന്നു. അതുകൊണ്ട് തന്നെ പരമ്പര 2-1ന് ഓസിസ് നേടുമെന്നാണ് തോന്നുന്നതെന്നും വോണ്‍ പറഞ്ഞു.

വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം പിതൃത്വ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ ശേഷിക്കുന്ന ടെസ്റ്റുകളില്‍ ഓസിസ് കരുത്തിനെ വെല്ലുവിളിക്കാന്‍ ഇന്ത്യ പാടുപെടും. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നും വോണ്‍ പറഞ്ഞു.