''ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം മോശം, ഇങ്ങിനെ പോയാല്‍ ട്വന്റി20 ജയിക്കാന്‍ പ്രയാസം''; കൈഫ്

മുംബൈ: നിലവിലെ ഫീല്‍ഡിങ് പ്രകടനം വെച്ച് ഇന്ത്യയ്ക്ക് അടുത്ത വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ജയിക്കാന്‍ പ്രയാസമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഫീല്‍ഡിങ് പരിശീലകനുമായ മുഹമ്മദ് കൈഫ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ നഷ്ടമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൈഫിന്റെ മുന്നറിയിപ്പ്.
കളത്തില്‍ സജീവമായിരുന്ന കാലത്ത് ഒരു ക്യാച്ച് നഷ്ടമാക്കിയാല്‍ തങ്ങള്‍ രണ്ട് മണിക്കൂര്‍ അധികം പരിശീലിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റില്‍ വിജയ മാര്‍ജിന്‍ മിക്കപ്പോഴും തീരെ ചെറുതായതിനാല്‍ ഫീല്‍ഡിങ് വളരെ പ്രധാനപ്പെട്ടതാണെന്നും കൈഫ് പറഞ്ഞു.
ഓസ്ട്രേലിയ ജയിച്ച മൂന്നാം ട്വന്റി20യിലും ഇന്ത്യ മൂന്ന് തവണയാണ് ഓസിസ് താരങ്ങളെ കൈവിട്ടത്. ഇതിന് പുറമേ ഫീലിഡിങ്ങില് ഇന്ത്യയുടെ പ്രകടനം തീര്‍ത്തും ദയനീയമായിരുന്നു.
''ഇത്രയും ക്യാച്ചുകള്‍ കൈവിടുന്നതും മിസ് ഫീല്‍ഡുകളും നല്ലതല്ല. ഇന്ത്യന്‍ താരങ്ങള്‍ ഒട്ടേറെ ക്യാച്ചുകളും കൈവിടുന്നത് കണ്ടു. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കിരീടം നേടണമെങ്കില്‍ ഫീല്‍ഡിങ് നിലവാരം വളരെയധികം മെച്ചപ്പെടുത്തേണ്ടി വരും. ഇതുപോലെ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ വലിയ മത്സരങ്ങള്‍ തോല്‍ക്കുമെന്ന് തീര്‍ച്ച.'' കൈഫ് പറഞ്ഞു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ