• 08 Jun 2023
  • 05: 11 PM
Latest News arrow

ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയില്‍ മന്ത്രി കെകെ ശൈലജയും

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 12 സ്ത്രീകളുടെ പട്ടികയില്‍ ഇടംനേടി ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രമുഖ മാസികയായ ഫിനാന്‍ഷ്യല്‍ ട്രന്‍ഡ്‌സിന്റെ 2020 ലെ പട്ടികയിലാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി ഇടംപിടിച്ചത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലന്‍ഡ് പ്രസിഡന്റ് ജസീന്ത ആര്‍ഡേന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ക്കൊപ്പമാണ് കെകെ ശൈലജയെയും വായനക്കാര്‍ തെരഞ്ഞെടുത്തത്.