സമരവേദികളില്‍ ആളിക്കത്തി കര്‍ഷകപ്രതിഷേധം; പിന്തുണച്ച് വിവിധ സംഘടനകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് ദിവസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. സിന്ധു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു.
ഡല്‍ഹി വളഞ്ഞുകൊണ്ട് തുടരുന്ന കര്‍ഷക പ്രക്ഷോഭം അനുദിനം ശക്തമാവുകയാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ എത്തി. വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങി വിവിധ മേഖലകളിലെ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് സമരവേദികളില്‍ എത്തിയിട്ടുണ്ട്.
സിന്ധു അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. അടുത്ത ഘട്ടത്തില്‍ പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ അഖിലേന്ത്യ ഹര്‍ത്താലും ടോള്‍ പ്ലാസകളില്‍ ഉപരോധവും ആഹ്വാനവും ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. അതേസമയം ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പത്ത് കമ്പനി കേന്ദ്രസേനയെയും പൊലീസിന്റെ അശ്വാരൂഢ വിഭാഗത്തെയും കൂടുതലായി വിന്യസിച്ചു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍