• 18 Jan 2021
  • 09: 11 AM
Latest News arrow

ഇന്ന് 5848 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.6 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5820 പേര്‍ രോഗമുക്തരായി. 32 മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9.6 ശതമാനമാണ്. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതലും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. 920 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 688 പേര്‍ക്കും എറണാകുളത്ത് 655 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 32 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്, 880 പേര്‍. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 3,15024 പേരാണ് ഇപ്പോള്‍ നീരീക്ഷണത്തില്‍ കഴിയുന്നത്.