• 18 Jan 2021
  • 10: 00 AM
Latest News arrow

രോഷം അണഞ്ഞിട്ടില്ല; ചൊവ്വാഴ്ച ഭാരത് ബന്ദ്; മോദിയുടെ കോലം കത്തിക്കാനൊരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. 

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി പറഞ്ഞു. അതേസമയം ദേശീയപാതകള്‍ ഉപരോധിച്ചുള്ള കര്‍ഷ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ ഭക്ഷ്യക്ഷാമം തുടങ്ങി.