''ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കള്‍''; കര്‍ണാടക കൃഷിമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ബെംഗളൂരു: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കര്‍ണാടക കൃഷി മന്ത്രി ബിസി പാട്ടീല്‍ പറഞ്ഞു. ഭാര്യയെയും മക്കളെയും പരിപാലിക്കാന്‍ കഴിയാത്ത ഭീരുക്കള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മള് വെള്ളത്തില്‍ വീണാല്‍, നീന്തുകയും വിജയിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ നിലപാട് വിശദീകരിക്കാന്‍ പാട്ടീല്‍ സ്വര്‍ണ്ണ വളകള്‍ ധരിച്ച ഒരു സ്ത്രീയുടെ കഥ ഉദാഹരണമായി ഉദ്ധരിച്ചു. കൈകളിലെ സ്വര്‍ണ്ണ വളകളെക്കുറിച്ച് ചോദിച്ചപ്പോള്‍, 35 വര്‍ഷത്തെ അധ്വാനത്തിന് ഭൂമിദേവി നല്കി എന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ത്രീ കൃഷിയെ പൂര്‍ണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോള്‍ മറ്റ് കര്‍ഷകര്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചു. മന്ത്രി സമൂഹത്തോട് അനാദരവ് കാണിച്ചുവെന്നും ഇതിന് കര്‍ഷകരോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പ പറഞ്ഞു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍