കര്‍ഷക പ്രക്ഷോഭം: ചര്‍ച്ചയില്‍ സമവായമായില്ല; അടുത്ത ചര്‍ച്ച ശനിയാഴ്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം ഉണ്ടാവില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ക്ക് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉറപ്പു നല്കി. അടുത്ത ഘട്ട ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടക്കും.
സര്‍ക്കാരിന് ഒരു ദുര്‍വാശിയുമില്ല. തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. കര്‍ഷകര്‍ അവരുടെ ചില ആശങ്കകള്‍ അവര്‍ പങ്കുവെച്ചു. താങ്ങുവില സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് തുടരുമെന്നും ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൃഷി മന്ത്രി പറഞ്ഞു.
കാര്ഷികോല്പ്പന വിപണന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ഉപയോഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കും. സ്വകാര്യ മേഖലയ്ക്കും കാര്‍ഷികോല്‍പ്പന്ന വിപണന കേന്ദ്രങ്ങള്‍ക്കും തുല്യ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
താങ്ങുവില സംബന്ധിച്ച ആവശ്യം പരിഗണിക്കാമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം സംഘടനാ നേതാക്കള്‍ അറിയിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഉചിതമാണ്. എന്നാല്‍ നിയമം പൂര്‍ണമായി പിന്‍വലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യം. താങ്ങുവില സംബന്ധിച്ചും നിയമ ഭേദഗതി സംബന്ധിച്ചുമുള്ള ചര്‍ച്ച മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന് വക്താവ് പറഞ്ഞു.
ഇതിനിടെ ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സമരം ചെയ്യുന്ന കര്‍ഷകരുടെ പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാനുള്ള ശ്രമം സംഘര്‍ഷത്തിനിടയാക്കി. ഗാസിപുര്‍-ഗാസിയാബാദ് അതിര്‍ത്തിയില്‍ പ്രക്ഷോഭകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. മീററ്റ്-ഡല്‍ഹി എക്സ്പ്രസ്വേയില് കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആയിരത്തിലധികം കര്‍ഷകരാണ് ഇവിടെ പ്രതിഷേധം നടത്തുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍