ബുറേവി കരയിലേക്ക്: നാളെ ഉച്ചയോടെ കന്യാകുമാരി തൊടും

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞടിക്കാനൊരുങ്ങുന്നു. കേരളത്തിലെ നാല് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരദേശങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതനുസരിച്ച് ഇപ്പോള്‍ കന്യാകുമാരി തീരത്തിന് 740 കിലോമീറ്റര്‍ അകലെയാണ് ബുറേവി ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ഈ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബുറേവി ചുഴലിക്കാറ്റിന്റെ വേഗത വര്‍ധിക്കും. ഇന്ന് രാത്രിയോടെ ശ്രീലങ്കയിലെ ട്രിങ്കോമാലയില് തൊടും.
കന്യാകുമാരിയില്‍ നിന്നും ഈ കാറ്റ് അറബിക്കടലിലേക്ക് പൊയ്ക്കൊള്ളും. കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കില്ലെന്നാണ് ഇപ്പോഴുള്ള സൂചനകള്‍. അതുകൊണ്ട് ഇപ്പോഴത്തെ മുന്നറിയിപ്പുകള്‍ അനുസരിച്ച് വലിയൊരു ജാഗ്രത വേണ്ടത് തമിഴ്നാട്ടിലാണ്. എങ്കിലും തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ശക്തമായ മഴയും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റും വീശും. അതുകൊണ്ട് നാളെ ഉച്ചയ്ക്ക് ശേഷവും മറ്റന്നാളുമാണ് കേരളത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട സമയം. കന്യാകുമാരിയിലൂടെയാണ് കാറ്റ് തെക്കേ ഇന്ത്യയെ തൊടുക.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍