കെഎസ്എഫ്ഇ റെയ്ഡ് ഉന്നതരുടെ അറിവോടെ; നയിച്ചത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് നടന്നത് വിജിലന്‍സ് സെക്രട്ടറി സഞ്ജയ് കൗളിന്റെ അറിവോടെയെന്ന് വിവരം. ദിവസങ്ങള്‍ നീണ്ട രഹസ്യപരിശോധനയില്‍ ക്രമക്കേടുകളുണ്ടെന്ന് പൂര്‍ണമായി ബോധ്യപ്പെട്ടതിന് ശേഷമാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്. ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു.
കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്ത് നിന്നും നിര്‍ദേശമെത്തിയത്. കൂടുതല്‍ ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്കായി തെരഞ്ഞെടുത്തത്. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര് ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങി അഞ്ച് ക്രമക്കേടുകള്‍ നടന്നതായാണ് ബോധ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗളിനെ അറിയിച്ചിരുന്നു. സഞ്ജയ് കൗളിന്റെ കൂടി അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. ഒരു കെഎസ്എഫ്ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദേശവും എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ആസ്ഥാനത്ത് നിന്നും നല്‍കിയിരുന്നു.
അതേസമയം കെഎസ്എഫ്ഇ റെയ്ഡില്‍ തുടര്‍നടപടി ആവശ്യപ്പെടാതിരിക്കാന്‍ വിജിലന്‍സിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. 20 ശാഖകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിജിലന്‍സിന്റെ നീക്കം. എന്നാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും റെയ്ഡ് വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
റെയ്ഡ് വിവാദമാവുകയും ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിജിലന്‍സിന്റെ ചുവടുമാറ്റം. കെഎസ്എഫ്ഇ, മന്ത്രി തോമസ് ഐസക്കിന്റെയും വിജിലന്‍സ്, മുഖ്യമന്ത്രി പിണറായി വിജയന്റെയും കീഴിലാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍