ചായയും കുടിയ്ക്കാം ചായ തന്ന കപ്പും തിന്നാം; ബിസ്ക്കറ്റ് ചായയ്ക്ക് പ്രചാരമേറുന്നു

ചായയില്‍ മുക്കി ബിസ്ക്കറ്റ് കഴിക്കുന്നത് പതിവാണ്. എന്നാല്‍ ബിസ്കറ്റില്‍ മുക്കി ചായ കഴിക്കുന്നതോ? തൃശ്ശൂര്‍ എആര്‍ മേനോന് റോഡിലെ ചായക്കടയിലേക്ക് പോയാല്‍ ചായയും കുടിയ്ക്കാം ചായ തന്ന കപ്പും കഴിക്കാം. ബിസ്ക്കറ്റ് ചായയ്ക്ക് തൃശ്ശൂരില്‍ പ്രചാരമേറുകയാണ്.
ബിസ്ക്കറ്റ് ചായ കുടിച്ച് കഴിഞ്ഞാല്‍ കപ്പ് വലിച്ചെറിയേണ്ട. കപ്പ് അപ്പാടെ അകത്താക്കാം. ചായക്ക് മറ്റ് കടികള്‍ വാങ്ങേണ്ട ആവശ്യമില്ല. ഹൈദരാബാദിലും ചെന്നൈയിലുമായിരുന്നു ബിസ്ക്കറ്റ് ചായ ആദ്യം പ്രചാരത്തില്‍ വന്നത്. പിന്നീട് കേരളത്തിലേക്കുമെത്തി. എങ്കിലും തിരുവനന്തപുരത്തും തൃശ്ശൂരും മാത്രമാണ് ബിസ്ക്കറ്റ് ചായ വില്‍ക്കപ്പെടുന്നത്.
20 രൂപയാണ് ചായയ്ക്ക് വില. ബിസ്ക്കറ്റ് ചായയെക്കുറിച്ച് കേട്ടറിഞ്ഞ് പലരും എത്തുന്നുണ്ട് തൃശ്ശൂര്‍ എആര്‍ മേനോന് റോഡിലെ ചായക്കടയില്‍. ആരാണ് ഒരു വ്യത്യസ്തത ഇഷ്ടപ്പെടാത്തത്?
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍