മറഡോണയുടെ ജീവനെടുത്തത് ചികിത്സാ പിഴവോ? ഡോക്ടര്‍ക്കെതിരെ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് റെയ്ഡ് നടത്തി. മറഡോണയുടെ സ്വകാര്യ ഡോക്ടറായിരുന്ന ലിയോപോള്‍ഡോ ലൂക്കിയുടെ ആശുപത്രിയിലും വസതിയിലുമാണ് റെയ്ഡ് നടത്തിയത്.
ഡോക്ടര്‍ക്കെതിരെ മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടര്‍ക്കെതിരെ മറഡോണയുടെ പെണ്മക്കള് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മറഡോണയ്ക്ക് ഹൃദയാഘാതമുണ്ടായി അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടാണ് ആദ്യ ആംബുലന്‍സ് വസതിയിലെത്തിയത്. മറോഡണയ്ക്ക് ചികിത്സ കിട്ടാന്‍ വൈകി. മസ്തിഷ്കത്തിന് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയായിരുന്നു അദ്ദേഹം. എന്നിട്ടും ആ രീതിയിലുള്ള ഒരു പരിഗണനയും മറഡോണയ്ക്ക് കിട്ടിയിരുന്നില്ല. അദ്ദേഹത്തിന് നല്‍കിയിരുന്ന മരുന്നുകള്‍ യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് തന്നെയായിരുന്നോ എന്ന സംശയവും മക്കള്‍ ഉന്നയിച്ചു. മരണത്തിന് പന്ത്രണ്ട് മണിക്കൂര്‍ മുമ്പുള്ള സമയത്ത് ഒരു വിധ പരിശോധനയും മറഡോണയ്ക്ക് നടത്തിയില്ലെന്നും മറഡോണയുടെ കുടുംബാംഗങ്ങളും അഭിഭാഷകനും ആരോപിക്കുന്നു.
മറഡോണയുടെ മക്കള്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യസമയങ്ങളില്‍ പരിചരണം നല്കിയ നഴ്സിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് രാവിലെ മറഡോണയ്ക്ക് ഒരു ചെക്കപ്പ് നടത്തിയിരുന്നുവെന്ന് താന്‍ പറഞ്ഞ് കള്ളമാണെന്ന് നഴ്സ് മൊഴി നല്കി. ഇതും മറഡോണയുടെ മരണത്തിലുള്ള ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ