ഇന്ധന വില കുതിക്കുന്നു; തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധന

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിയ്ക്കുന്നു. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. കൊച്ചിയിലെ പെട്രോള്‍ വില 21 പൈസയും ഡീസല്‍ വില 31 പൈസയും കൂടി. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് കാരണമെന്ന് കമ്പനികള്‍ പറയുന്നു. ഒമ്പത് ദിവസത്തിനിടെ രാജ്യത്തെ ഡീസല്‍ വില 1.80 രൂപ കൂടി. പെട്രോള്‍ വിലയില്‍ 1.12 രൂപയുടെ വര്‍ധനവും ഉണ്ടായി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 82.54 രൂപയും ഡീസല്‍ വില 76.44 രൂപയുമാണ്.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍