വീണ്ടും പുകഞ്ഞ് സോളാര്‍; ആരോപണങ്ങളില്‍ എരിയുന്നതെന്ത്?

സോളാര്‍ അഴിമതി ആരോപണവും അതിനോടനുബന്ധിച്ച് വന്ന പീഡന പരാതിയും കേരള രാഷ്ട്രീയം ആവോളം ചര്‍ച്ച ചെയ്തതാണ്. വലിയ കോളിളക്കം ഉണ്ടാക്കിയതുമാണ്. അതിന്റെ ഒരു ഭാഗത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ക്യാബിനറ്റ് അംഗങ്ങളുമൊക്കെയായിരുന്നതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തെ അത് ഇളക്കി മറിച്ചു. ഒരുപക്ഷേ, ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് തന്നെ സോളാര്‍ വിവാദത്തില്‍ ഉപോല്‍പ്പന്നമായിട്ടാണ്. ഏറ്റവുമൊടുവില്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടടക്കം സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ കിട്ടിയിട്ട് നാലര വര്‍ഷം കഴിയുമ്പോഴും അവര്‍ ഒന്നും ചെയ്യാതെ വെച്ചിരുന്നത് പിന്നീട് രാഷ്ട്രീയ വിവാദമായിരുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വീണ്ടും സോളാറിലെ ചില കേസുകള്‍ പൊടിതട്ടിയെടുക്കാന്‍ പിണറായി വിജയന് സര്‍ക്കാര്‍ തയ്യാറായത്. അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും മൊഴിയെടുപ്പുമായൊക്കെ സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുപോവുകയാണ്. ഇന്നിപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഒരു തുറന്ന് പറച്ചിലുണ്ടായിരിക്കുകയാണ്.
ആര് ബാലകൃഷ്ണപിള്ളയുടെ ഏറ്റവും അടുത്ത ഒരു ബന്ധുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഏറ്റവും വലിയ അനുയായിയും അദ്ദേഹത്തിന്റെ വലം കയ്യുമായിരുന്ന ശരണ്യ മനോജെന്ന മനോജ് ആറ് വര്‍ഷത്തോളം പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം പാര്‍ട്ടിയുമായി തെറ്റി കോണ്‍ഗ്രസിലാണുള്ളത്. ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അദ്ദേഹം ഇപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. അന്ന് സോളാര്‍ കേസ് പ്രതിയായ സരിത നായര്‍ എഴുതിയ കത്തില്‍ ഉണ്ടായിരുന്ന പല പ്രമുഖരുടെയും പേരുകള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ക്കുകയായിരുന്നുവെന്നാണ് മനോജിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണെന്നും മനോജ് വെളിപ്പെടുത്തി. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നതില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തത്.
സോളാര്‍ പീഡന പരാതിയും മറ്റും വീണ്ടും രംഗത്തേയ്ക്ക് കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ തന്നെ ചില ഉള്ളുകളികള്‍ പുറത്താക്കിക്കൊണ്ട് നടത്തിയ പ്രസംഗവും ഇപ്പോള്‍ വിവാദത്തിലാവുകയാണ്. ഉമ്മന്‍ ചാണ്ടി അന്ന് ഹൈക്കോടതിയില്‍ പോവുകയും ഈ കത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് കണ്ടെത്തിയതില്‍ അപ്പുറം ഈ കേസില്‍ ഒന്നും കണ്ടെത്താനില്ലെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. സര്‍ക്കാര്‍ കേന്ദ്രങ്ങളെല്ലാം ഒന്നും പ്രതികരിക്കാതെ നിശബ്ദമായിരിക്കുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ ആളിക്കത്തിയേക്കും.
ഈ കേസിന്റെ പഴയ വിഷയങ്ങളിലേക്ക് കടക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ വരുന്നത്. അതായത് ആര് ബാലകൃഷ്ണപിള്ള- ഗണേഷ് കുമാര്‍ സംഘം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തല്‍. അതും ആ സംഘത്തില്‍പ്പെട്ടയാളുടെ. ഇനിയും ഈ വിഷയത്തില്‍ കൂടുതലും വെളിപ്പെടുത്തലുകളും വിവാദങ്ങളുമുണ്ടാകും. സോളാര്‍ പീഡന പരാതിക്കേസ് വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്നതില്‍ സംശയമില്ല.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍