ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം; സ്പീക്കര്‍ ഉടന്‍ പച്ചക്കൊടി കാണിക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ട, സ്പീക്കറുടെ അനുമതി മതി എന്ന നിയമോപദേശം സര്‍ക്കാരിന് ഇന്നലെ ലഭിച്ചിരുന്നു. കേസ് നടക്കുന്ന സമയത്ത് അദ്ദേഹം നിയമസഭാ അംഗമായിരുന്നു. അതുകൊണ്ടാണ് സ്പീക്കറുടെ അനുമതി മതി എന്ന നിയമോപദേശമുണ്ടായത്.
രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വേണ്ടി ഗവര്‍ണറുടെ അനുമതി തേടണോ വേണ്ടയോ എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. ഇത് പഴയ കേസാണെന്നും അന്വേഷിച്ച് കോടതിയില്‍ വരെ എത്തിയതാണെന്നും പറഞ്ഞ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് അനുമതി തേടിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ഗവര്‍ണര്‍ തള്ളിക്കളഞ്ഞാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
സ്പീക്കര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. അദ്ദേഹം എത്തിയാല്‍ ഉടന്‍ തന്നെ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തിന് പച്ചക്കൊടി കാണിക്കും. അങ്ങിനെ വന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അന്വേഷണം നടക്കും. സ്വര്‍ണ്ണക്കടത്ത് പോലുള്ള കേസുകളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍