അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; കര്‍ഷകര്‍ക്കെതിരെ കണ്ണീര് വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്തേയ്ക്ക് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് രണ്ടാം ദിവസവും പുരോഗമിക്കുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തി കടന്ന് ഹരിയാനയില്‍ പ്രവേശിച്ച് രാവിലെ പാനിപ്പത്തില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് പാനിപ്പത്തില്‍ എത്തിയത്. അവിടെ നിന്ന് എട്ട് മണിയോടെ അവര്‍ ഡല്‍ഹി ലക്ഷ്യം വെച്ച് നീങ്ങി. ട്രാക്ടറുകളിലാണ് അവര്‍ സഞ്ചരിക്കുന്നത്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലാണ് ഇപ്പോള്‍ മാര്‍ച്ച് എത്തിനില്‍ക്കുന്നത്. കര്‍ഷകരെ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് പൊലീസും സുരക്ഷാ ഏജന്‍സികളും. എന്നാല്‍ എന്തും സഹിച്ചും മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകര്‍ അതിര്‍ത്തി കടക്കാനൊരുങ്ങവേ പൊലീസ് കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഡല്‍ഹി അതിര്‍ത്തി കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് അടച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ആര്‍എഎഫ് തുടങ്ങിയ കേന്ദ്ര സേനകളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇത്തരമൊരു സമരം അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍