ചികിത്സാ പിഴവ് ഇല്ല; കളമശ്ശേരി മെഡിക്കല്‍ കോളേജിന് ക്ലീന്‍ ചിറ്റ് നല്കി വിദഗ്ധ സമിതി

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ ചിറ്റ്. രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്കി.
രണ്ടാഴ്ച മുമ്പാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. ഹരികുമാരന്‍ നായര്‍ അന്വേഷിച്ച റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിയ്ക്ക് കൈമാറിയത്. എന്നാല്‍ ഇതിന്റെ ഉള്ളടക്കമെന്തെന്ന് വ്യക്തമാക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴാണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് വരുന്നത്. പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് പൊലീസിന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധനായ ഡോ. ഹരികുമാരന്‍ നായറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പൊലീസ് മെഡിക്കല്‍ കോളേജിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ല. രോഗികള്‍ മരിച്ചത് കൊവിഡ് ബാധമൂലം ആന്തരീകാവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചിട്ടാണ്. ആരോപണം ഉന്നയിച്ച ഡോ. നജ്മയ്ക്ക് എംബിബിഎസ് മാത്രമാണുള്ളത്. അവര്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവ പരിചയം കുറവാണ്. അതുകൊണ്ട് തന്നെ തീവ്രപരിചരണ വിഭാഗത്തിലെ പ്രവര്‍ത്തനം, ചികിത്സ, വെന്റിലേറ്റര്‍ ഘടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരു അവ്യക്തത ഉണ്ടാകും. ആ അവ്യക്തതയുള്ളതുകൊണ്ടാകാം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
ആരോപണം ഉന്നയിച്ച ഡോക്ടര്‍ക്ക് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ഓഡിയോ സന്ദേശം പുറത്തുവിട്ട നഴ്സ് പിന്നീട് പറഞ്ഞത്, അതൊരു മുന്നറിയിപ്പ് മാത്രമായിരുന്നുവെന്നാണ്. ഇത്തരത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണം തെളിയിക്കാനുതകുന്ന മൊഴികളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധ സമിതി പറയുന്നത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍