ജല്ലിക്കെട്ടിന് ഓസ്കാര്‍ എന്‍ട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിന് ഓസ്കാര്‍ എന്‍ട്രി. അക്കാദമി അവാര്‍ഡ്സിന്റെ ഇന്റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കെട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന് അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് ആദ്യമായി മലയാളത്തില്‍ നിന്നും ഓസ്കാര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011ല്‍ സലീം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു എന്ന ചിത്രത്തിനും ഇന്ത്യയില്‍ നിന്ന് ഓസ്കാര്‍ എന്‍ട്രി ലഭിച്ചു.
2021 ഏപ്രില്‍ 25ന് ലോസ് ഏഞ്ചല്‍സിലാണ് 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.