ശബ്ദരേഖ വിവാദം: സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്യും; ഇഡിയ്ക്കെതിരെ മൊഴി നല്കിയാല് കേസില്‍ വഴിത്തിരിവാകും

തിരുവനന്തപുരം: ശബ്ദരേഖ വിവാദത്തില്‍ എന്‍ഐഎ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള അനുമതി കാടതി ക്രൈംബ്രാഞ്ചിന് നല്കി. ജയില്‍ വകുപ്പിനെയാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റംസിനോടും അനുമതി ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കസ്റ്റംസിന്റെ അനുമതി ലഭിക്കുന്നതോടെ പ്രത്യേക സംഘം സ്വപ്നയുടെ മൊഴിയെടുക്കും.
ശബ്ദസന്ദേശം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന്റെ പ്രത്യോക സംഘത്തിന് സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാനുള്ള അനുമതിയാണ് എന്‍ഐഎ കോടതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം ജയില്‍ വകുപ്പിനോടാണ് അനുമതി തേടിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ ജയില്‍ വകുപ്പ് എന്‍ഐഎ കോടതിയുടെ അനുമതി തേടി. എന്‍ഐഎ കോടതി അനുമതി നല്കിയ വിവരം ക്രൈംബ്രാഞ്ചിനെ ജയില്‍ വകുപ്പ് അറിയിക്കും. കസ്റ്റംസിന്റെ അനുമതിയും തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കസ്റ്റംസിന്റെ അനുമതി കൂടി ലഭിച്ചാല്‍ സ്വപ്ന സുരേഷിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ശബ്ദ സന്ദേശം സ്വപ്നയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ നടപടി. അതിനായി സ്വപ്നയുടെ ശബ്ദസാമ്പിളുകള്‍ ശേഖരിച്ച് ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഇതിന് ഹൈടെക് സെല്ലിന്റെ സഹകരണം കൂടിയുണ്ടാകും.
അതേസമയം സ്വപ്ന ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് നല്കുന്ന മൊഴി നിര്‍ണായകമാകും. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സ്വപ്ന പറഞ്ഞാല്‍ അന്വേഷണം മറ്റൊരു വഴിയ്ക്കാകും തിരിയുക. ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം നടപടിയെടുക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍