നിക്ഷേപ വ്യവസ്ഥകളില്‍ വമ്പന്‍ മാറ്റങ്ങള്‍; യുഎഇ കമ്പനികളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

ദുബായ്: നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യുഎഇ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇനി വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതയില്‍ യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ കഴിയും. സ്പോണ്‍സര്‍മാരില്ലാതെ ബിസിനസ് തുടങ്ങാം എന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണ്.
വിദേശ മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. 100 ശതമാനം ഓഹരികളും ഇനി വിദേശികള്‍ക്ക് സ്വന്തമാക്കാം. അടുത്ത മാസം ഒന്നാം തിയതി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നേരത്തെ ഫ്രീ സോണുകളില്‍ ഈ ആനുകൂല്യം ഉണ്ടായിരുന്നു. ഫ്രീ സോണുകള്‍ക്ക് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ തുടങ്ങുമ്പോള്‍ 51 ശതമാനം ഓഹരികള്‍ സ്വദേശികളുടെ പേരിലായിരിക്കണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ എടുത്ത് കളഞ്ഞത്.
എണ്ണ ഖനനം, സര്‍ക്കാര്‍ സ്ഥാപനം, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ മാത്രമേ ബിസിനസ് നടത്താന്‍ കഴിയൂ. കമ്പനികള്‍ക്ക് ഓഹരി വിപണിയിലൂടെ 70 ശതമാനം ഷെയറുകളും വില്ക്കാന് അനുമതിയുണ്ട്. സ്പോണ്‍ഷര്‍ഷിപ്പ് ഫീസ്, സ്പോണ്സര്മാരുമായുള്ള തര്‍ക്കം തുടങ്ങി നിരവധി ബുദ്ധിമുട്ടുകള്‍ ഇനി മാറിക്കിട്ടും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ