സ്വര്‍ണ്ണക്കടത്ത് കേസ്: എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെയാണ് കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ കസ്റ്റംസിന് അനുമതി നല്‍കിയിരുന്നു. ചില തിരക്കുകള്‍ മൂലം ഇന്നലെ അറസ്റ്റുണ്ടായില്ല. ഇന്ന് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി എം ശിവശങ്കറെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
ഇന്നലെ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം എം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ്. ഇത് സാധൂകരിക്കുന്ന മൊഴികള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍