നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ സെക്രട്ടറി അറസ്റ്റില്‍

പത്തനാപുരം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഗണേഷ് കുമാറിന്റെ ഓഫീസില്‍ നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത് എന്നാണ് അറിയുന്നത്. പ്രദീപിനെയും കൊണ്ട് പൊലീസ് കാസര്‍ഗോട്ടേയ്ക്ക് തിരിച്ചു. അവിടെ എത്തിയാല്‍ ഉടന്‍ തന്നെ പ്രദീപിനെ കോടതിയില്‍ ഹാജരാക്കും.
കേസില്‍ ദിവസങ്ങളായി പൊലീസ് പ്രദീപിനെ നിരീക്ഷിച്ചുവരികയായിരുന്നു. ബേക്കലില്‍ നിന്നുള്ള ഒരു പൊലീസ് സംഘം പത്തനാപുരത്ത് ക്യാമ്പ് ചെയ്താണ് നിരീക്ഷണം നടത്തിയത്. ഇന്നലെ പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റിലേക്ക് കടക്കാനുള്ള തീരുമാനം പൊലീസ് കൈക്കൊണ്ടത്. ഈ കേസില്‍ പ്രദീപിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രദീപ് ചോദ്യങ്ങളോട് സഹകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസിന് മനസ്സിലായി. അതുകൊണ്ടാണ് അറസ്റ്റിലേക്ക് കടന്നത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍