• 02 Dec 2020
  • 10: 08 PM
Latest News arrow

ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം; അനുമതി തേടി സര്‍ക്കാര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനൊരുങ്ങി സര്‍ക്കാര്‍. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനായി ഗവര്‍ണറുടെ അനുമതി തേടി.

നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിയ്ക്കായി നല്‍കിയതാണ്. എന്നാല്‍ ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരെ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതിയോടെ മാത്രമേ സര്‍ക്കാരിന് അടുത്ത നടപടിയിലേക്ക് കടക്കാന്‍ സാധിക്കൂ. അതിനാലാണ് ഗവര്‍ണറുടെയും സ്പീക്കറുടെയും അനുമതിയ്ക്കായി ഫയല്‍ അയക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം ഫയല്‍ അയക്കും. ഗവര്‍ണറുടെ അനുമതി ലഭിച്ചാലുടന്‍ അടുത്ത ഘട്ടത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കും.