• 02 Dec 2020
  • 09: 18 PM
Latest News arrow

''ബിനീഷ് കോടിയേരിയെ പുറത്താക്കണം''; വിശദീകരണം തേടി 'അമ്മ'

കൊച്ചി: ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍വ്വതി തിരുവോത്തിന്റെ രാജി അമ്മ സ്വീകരിച്ചു. 

ദിലീപിനോട് സ്വീകരിച്ച നിലപാട് തന്നെ ബിനീഷ് കോടിയേരിയോടും സ്വീകരിക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. സമാനമായ സാഹചര്യമാണ് ബിനീഷ് കോടിയേരി വിഷയത്തിലുമുള്ളത്. മയക്കുമരുന്ന് കേസില്‍ ബിനീഷ് അറസ്റ്റിലായിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ദിലീപിനെ പുറത്താക്കുന്നതിന് മുമ്പ് വിശദീകരണം ചോദിച്ചില്ല എന്നൊരു വിമര്‍ശനം അന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്തരമൊരു വിമര്‍ശനം ഒഴിവാക്കാന്‍ ബിനീഷ് കോടിയേരിയില്‍ നിന്നും വിശദീകരണം ആരാഞ്ഞ ശേഷമായിരിക്കും പുറത്താക്കല്‍ നടപടിയിലേക്ക് കടക്കുക. ബിനീഷ് കോടിയേരി 2009 മുതല്‍ അമ്മയില്‍ അംഗമാണ്.