• 02 Dec 2020
  • 08: 25 PM
Latest News arrow

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റില്ല; നടിയുടെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവുണ്ടായിരിക്കുന്നത്. 

വിചാരണക്കോടതി മാറുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ നടന്ന വിചാരണ അതേ കോടതിയില്‍ തന്നെ തുടരും.  

നേരത്തെ വിചാരണക്കോടതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. നീതിയുക്തമായ ഒരു വിചാരണ അവിടെ നടക്കുമെന്ന് പ്രതീക്ഷയില്ല. കേസുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട മൊഴികളും കോടതി മുമ്പാകെ എത്തിയപ്പോള്‍ അതൊക്കെ കോടതി രേഖപ്പെടുത്താതെ വിടുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് തുടര്‍ന്നും ഈ കോടതിയില്‍ തന്നെ വിചാരണ മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടാണ് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.