• 02 Dec 2020
  • 09: 13 PM
Latest News arrow

''പുറത്ത് വന്ന ശബ്ദരേഖ സ്വപ്‌നയുടേത് തന്നെ''; സ്ഥിരീകരിച്ച് ജയില്‍ ഡിഐജി; ദുരൂഹത വര്‍ധിക്കുന്നു

തിരുവനന്തപുരം: ഇന്നലെ രാത്രി പുറത്ത് വന്ന ശബ്ദ സന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ജയില്‍ ഡിഐജി. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. പുറത്ത് തെളിവെടുപ്പിന് പോയപ്പോഴാകാം ഈ സംഭാഷണമെന്നും ജയില്‍ ഡിഐജി പറഞ്ഞു. 

''ഇവിടെ വേറൊന്നും സംഭവിച്ചിട്ടില്ല. ഈ പറയുന്ന വാര്‍ത്തയില്‍ യാതൊരു വിധ ഇതുമില്ല. ജയിലില്‍ നിന്ന് സംഭവിച്ചതല്ല. പുറത്തുവെച്ച് സംഭവിച്ചതാണ്. തെളിവെടുപ്പിന് പോയിട്ടുണ്ടല്ലോ.'' എന്നാണ് ജയില്‍ ഡിഐജി പറഞ്ഞത്. 

പുറത്ത് വന്ന ശബ്ദരേഖ സ്വപ്‌നയുടേതാണെന്ന് സ്വപ്‌ന തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്നായിരിക്കും. ആറാം തിയതിയ്ക്ക് ശേഷം വന്ന മൊഴികളൊന്നും തന്നെ വായിച്ച് കേള്‍പ്പിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയില്‍ സ്വപ്ന പറയുന്നത്. അതുകൊണ്ട് ആറാം തിയതിയ്ക്ക് ശേഷമാകണം സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകുക. 

ഇതെവിടെ നിന്നാണ് റെക്കോര്‍ഡ് ചെയ്തിരിക്കു, ഇങ്ങിനെ റെക്കോര്‍ഡ് ചെയ്തതിന്റെ ഉദ്ദേശ്യമെന്താണ്, ആരാണ് റെക്കോര്‍ഡ് ചെയ്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ധിക്കുകയാണ്.