• 02 Dec 2020
  • 09: 35 PM
Latest News arrow

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ കസ്റ്റഡിയില്‍

ബെംഗളൂരു: ബിനീഷ് കോടിയേരിയ്‌ക്കെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങി. ഇനി എന്‍സിബിയുടെ ഓഫീസില്‍ വെച്ച് ബിനീഷിനെ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍സിബി ആദ്യം രജിസ്റ്റര്‍ ചെയ്ത കോര്‍ട്ട് നമ്പര്‍ 33 ല്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. ഈ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇന്നാണ് ബിനീഷ് കോടിയേരിയെ എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. രണ്ട് മണിക്കൂര്‍ മുമ്പ് എന്‍സിപി ഉദ്യോഗസ്ഥര്‍ പരപ്പന അഗ്രഹാര ജയിലിലെത്തി ബിനീഷ് കോടിയേരിയെ കൂട്ടിക്കൊണ്ടുപോയി.

നേരത്തെ തന്നെ എന്‍സിബി, എന്‍സിബിയുടെ കണ്ടെത്തലുകള്‍ക്ക് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. ഒരു തവണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇഡി കസ്റ്റഡി നീട്ടി ചോദിച്ചതുകൊണ്ട് എന്‍സിബി അപേക്ഷ പിന്‍വലിച്ചിരുന്നു. തങ്ങള്‍ വീണ്ടും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.